ജനനം ജീവിതം മരണം മൂന്നിലും മൂന്നക്ഷരങ്ങള്‍ മാത്രം. ഇതില്‍ ജീവിതത്തിലല്ലാതെ മറ്റ് രണ്ടു പ്രതിഭാസങ്ങളിലും വ്യക്തമായ ഒരു മേല്ക്കോയ്മയോ അധികാരമോ മനുഷ്യന് എന്ന ഇരുകാലികളായ നമുക്ക് അവകാശപ്പെടാനില്ല താനും.
മരണത്തെ കുറിച്ചുള്ള എഴുത്തുകളും ചിന്തകളും നമ്മെ വിരസതയിലാഴ്ത്തുന്നതും ബോധ പൂര്‍വം വിസ്മരിപ്പിക്കപ്പെടുത്തുന്നതും , ജീവിതമെന്ന ഈ ചെറിയ യാത്രയിലെ കണ്ണിനും കരളിനും കുളിര്‍മ നല്കുന്ന ദുനിയാവിന്റെ പള പളപ്പുകളാണോ അതോ താന്താങ്കളുടെ ബാധ്യതകളും കടമകളും അസ്സീമമായി തുടരുന്ന കുറെ സ്വപ്നങ്ങളുമാണോ.
രണ്ടറ്റങ്ങള്‍ കൂട്ടി മുട്ടിക്കുവാനുള്ള ജീവിത യാത്രയില്‍ പല മുഖങ്ങളും മരണമെന്ന ആരാലും തടഞ്ഞു നിര്‍ത്താന്‍ പറ്റാത്ത പ്രതിഭാസത്തിന് മുന്നില്‍ പരാശക്തിയിലേക്ക് ലയിക്കുന്നത് നിത്യേനയെന്നോണം നാം കണ്ടു കൊണ്ടിരിക്കുന്നു താനും. അതിലൊരു മുഖം മാത്രമായി മാറിയോ ഈയിടെ ഞങ്ങളുടെ ഒഫ്ഫീസിന്റെ അരികിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന കണ്ണൂര്‍ സ്വദേശി സുബൈര്‍ എന്ന ചെറുപ്പക്കാരനും.
രാവിലെ ഭാര്യയുടെ പേരില്‍ പണം അയച്ച സുബൈര്‍ വൈകുന്നേരം അവര്‍ അത് കൈപ്പറ്റിയോ ഇല്ലയോ എന്നു പോലും അറിയുന്നതിന് മുന്‍പ് ഒരപകടത്തില്‍ ഈ ലോകത്തോട് വിട പറഞ്ഞു . ഏതൊരു മരണവും നികത്താനാകാത്ത വേര്‍പാടുകളുടെ നൊമ്പരങ്ങള്‍ സമ്മാനിക്കുന്നത് അവരുടെ കുടുംബക്കാര്ക്കാണെങ്കിലും അവന്റെ കൂടെ ജോലി ചെയ്തിരുന്നവരുടെ ഉള്ളിലെ വിങ്ങല്‍ എന്നെ കുറച്ചൊന്നുമല്ല അലട്ടുന്നത്.
പരസ്പ്പരം കാണുംബോയൊക്കെ അന്‍വര്‍ക്കാ ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ എന്ന പാട്ട് പാടുന്ന അവന്റെ മുഖവും ആ ശബ്ദവും അവന്റെ ചില ചെഷ്ട്ടകളും ഖല്ബില് ബാക്കി വെച്ചത് സങ്കടങ്ങളുടെ അലകളായിരുന്നല്ലോ . ജീവിതം മുഴുവന്‍ യത്തീമെന്ന പേരും പേറി നടക്കേണ്ടുന്ന അവന്റെ പൊന്നോമന മോള് , രണ്ടോ മൂന്നോ വര്‍ഷത്തെ മാത്രം ദാംബത്യ ജീവിത യാത്രക്കിടയില്‍ തനിച്ചായിപ്പോയ ആ പാവം സഹോദരി ,മാതാ പിതാക്കള്‍,സഹോദരന് നഷ്ടപ്പെട്ട അവന്റെ സഹോദരങ്ങള്‍ മറ്റ് കുടുംബക്കാര് എന്നിവരുടെ സങ്കട സാഗരത്തിന്റെ ആഴം അളക്കാന്‍ ജീവിതമെന്ന വെറും മൂന്നക്ഷരത്തില്‍ ഇത് വരെ പഠിച്ച പാഠങ്ങള്‍ ഒന്നും മതിയാവുകയില്ലല്ലോ

2 അഭിപ്രായങ്ങൾ:
മരണമെന്ന സത്യം അതിന്റെ അരങ്ങു തീരുമാനിക്കുന്നത് എവിടയാണ് എന്ന് ആര്‍ക്കറിയാം?
മരണ ദൂതന്റെ വരവ നേരത്തെ അറിയാന്‍ പറ്റിയെങ്കില്‍ എന്നാശിക്കരുണ്ട് വെറുതെ എങ്കിലും ... ദീപേച്ചി നന്ദി വായനക്കും അഭിപ്രായത്തിനും
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ