സ്കൂളിനും മദ്രസക്കും ഒന്നിച്ച് അവധി ലഭിക്കുന്നത് കൊണ്ട് ഒരു പാട് നേരം കിടന്നുറങ്ങാം എന്ന സന്തോഷത്തെ ആകെ തകിടം മറിക്കുന്നതാകും ഉമ്മയുടെ വിളിച്ചുണര്‍ത്തല്‍. . .,. കണ്ണും തിരുമ്മി ഒരു വിധം കിടക്കപ്പയായില്‍ നിന്നും എണീക്കുമ്പോള്‍ ആകെയുള്ള സന്തോഷം ഇഷ്ട വിഭവം പോത്തിറച്ചി തീരും മുന്പേ വാങ്ങിക്കാനാണ് എന്നതാണ് . വെള്ളിയാഴ്ച്ചക്ക് പോത്തിറച്ചി കിട്ടിയില്ലെങ്കില്‍ പിന്നെ എന്തോന്ന് വെള്ളിയാഴ്ച്ച . ഒരു പാട് ഔല്ച്ച്ചാ (അബ്ദുല്ലക്കാ ലോപിച്ചു ) വിളിക്കൊടുവില്‍ തൊണ്ടയിലെ വെള്ളവും വറ്റി ഇറച്ചിയും വാങ്ങി വീട്ടിലെത്തുംബോയെക്കും പിന്നെ അധിക സമയമോന്നുമുണ്ടാവില്ല പള്ളിയിലേക്ക് പോകാന്‍.. . ,.
ഉമ്മയുടെ ഉമ്മയെ സോപ്പിട്ട് കൈക്കലാക്കിയ വെള്ള ജൂരിയുമുടുത്ത് തലയിലോരു ഉറുമാലും കെട്ടി പോയിരുന്ന ആ വെള്ളിയാഴ്ച്ച്ചകളിലെ പള്ളിയില്‍ പോക്ക് ഓര്‍ക്കുമ്പോള്‍ വീണ്ടും വീണ്ടും തിരിച്ചു കിട്ടില്ലെന്ന്നരിഞ്ഞിട്ടും ആശിച്ചു പോകുന്നു . ഉസ്താടുമാരുടെ കര്‍ശന നിര്‍ദേശത്തിന്റെ ഫലമായി വളരെ നേരത്തെ പള്ളിയില്‍ എത്തിയിരുന്ന ആ കാലം ഓര്‍ക്കുമ്പോള്‍ ഇന്നിവിടെ ഈ ഊഷര ഭൂമിയിലെ പള്ളിയില്‍ പോക്ക് വെറും ഒരു ചടങ്ങായി മാറുന്നുവോ ?
പോകുന്ന വഴിയില്‍ കുട്ടിപ്പട്ടാളക്കാരെയും കാത്തിരിക്കുന്ന നബിസൂത്ത, നബീസൂത്ത നേര്‍ച്ച നേര്‍ന്നു കൊല്ലങ്ങളോളം ഞങ്ങളെ കുടിപ്പിച്ച നേര്ച്ച്ചക്കഞ്ഞി. ഇന്നും ആ വഴി ബൈക്കില്‍ പള്ളിയിലേക്ക് പോകുമ്പോള്‍ നങ്ങാരത്തെ വീടെത്തുമ്പോള്‍ വെറുതെ ഒന്ന് നോക്കും നബീസൂത്തായെ . ജഗന്നിയന്താദാവിന്റെ അരികില്‍ ഇന്നവര്‍ നമ്മളെയും കാത്തിരിക്കുന്നുണ്ടാകും ..
കുറെ വര്‍ഷങ്ങള്‍ക്കു ശേഷം നേര്‍ച്ച്കളുടെയും പ്രാര്‍ത്ഥനകളുടെയും ഫലം നബീസൂത്തായെ തേടി എത്തിയപ്പോള്‍ ആ കണ്ണുകളിലെ തിളക്കം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. മക്കള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനകള്‍ അതും ഉമ്മയുടെ കേള്‍ക്കാതിരിക്കാന്‍ മാത്രം കണ്ണില്‍ ചോരയില്ലാതവനല്ലല്ലോ പടച്ചവന്‍. .,. ചിലപ്പോള്‍ ഉമ്മയുടെത് മാത്രമായിരിക്കും അവന്‍ കേള്‍ക്കുക . ഉമ്മമാരുടെ പ്രാര്‍ഥനകള്‍ നമുക്ക് തുണയാകട്ടെ എന്നും.

4 അഭിപ്രായങ്ങൾ:
അന്‍വര്‍ നന്നായിട്ടുണ്ട് തന്‍ ഇനിയും ഒരുപാടു എഴുതണം , കാരണം താനെഴുതിയ പല എഴുത്തും വായിക്കുമ്പോള്‍ നാം പറയാന്‍ കൊതിക്കുന്ന പലതും തന്‍ വളരെ തന്മായത്തോടെ അവതരിപ്പിക്കുന്നുണ്ട് തന്‍ എഴുതുന്ന ഓരോ വരികളും മനസ്സിന് നോമ്ബരമോ അല്ലെങ്ങില്‍ പറയാന്‍ വയ്യാത്ത എന്തോ ഒരു അനുഭൂതി അതില്‍ അടങ്ങിയിട്ടുണ്ട്. നേരുന്നു എല്ലാ ഭാവുകങ്ങളും വിജയാശംസകളും.
ഫാറൂഖേ നന്ദി വായനക്കും , നിന്റെ അഭി പ്രായത്തിനും
വളരെ നന്നായിടുണ്ട് നീ പറഞ്ഞപ്പോഴാണ് നബീസുതായുടെ വെള്ളിയാഴ്ചയിലെ ആ കഞ്ഞികുടി വീണ്ടും ഓര്‍മ്മ വന്ന
ദ്ദ്
വെള്ളിയാഴ്ച്ച്ചകളിലെ നബീസൂത്തായുടെ കുട്ടികളെ കാത്തു കൊണ്ട് നില്‍ക്കുന്ന ആ രംഗം ഇന്നും കണ്മുന്നിലുണ്ട് . കാലമെത്ര ചെന്നാലും ഓര്‍മ്മകള്‍ മരിക്കാത്തിടത്തോളം മറക്കാനാവില്ല പലതും , അബ്ദുല്‍ ഖാദര്‍ നന്ദി വായനക്കും താങ്കളുടെ അഭിപ്രായത്തിനും
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ