2013 ഫെബ്രുവരി 9, ശനിയാഴ്‌ച

ഖബര്‍സ്ഥാന്‍



മുടിയിലും താടിയിലും കാണപ്പെട്ട വെളുത്ത രേഖകളാണോ,സുഹൃത്തിന്റെ ഉമ്മാമയുടെ മരണമാണോ അതോ ഒന്നര വര്ഷം മുന്പ് അബുദാബിയില്‍ വെച്ചു മരിച്ച ബന്ധുവായ നാച്ചിയെ(നാസര്‍)) സ്വപ്നത്തില്‍ കണ്ടതോ ആയിരിക്കാം ഖബര്‍സ്ഥാനെ കുറിച്ച് എഴുതാന്‍ പ്രേരണ നല്കിയത്.


എത്ര ഗജ പോക്കിരിയായാലും വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം സ്വന്തക്കാരുടെ ഖബറിടങ്ങളില്‍ സന്ദര്‍ശനം നടത്തുകയും അവര്‍കു വേണ്ടി പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്ന കാര്യത്തില്‍ എന്റെ നാട്ടുകാര്‍ ഉപേക്ഷ കാണിക്കാറില്ല.

നാടില്‍ ഉണ്ടായിരുന്നപ്പോയും നാടു വിട്ടു പ്രവാസത്തിലെക് ചേക്കേറി ഇടക്കിടെ നാട്ടിലെത്തുംബോയും ഞാനും ഈ പതിവ് തുടര്‍ന്നിരുന്നു. അത് കൊണ്ട് തന്നെ ഖബര്‍സ്ഥാനിലെ നിത്യ സന്ദര്‍ശകരെ എളുപ്പം തിരിച്ചറിയുകയും ചെയ്തിരുന്നു.


ഏല്ലാ ആഴ്ചയും പുതിയ സന്ദര്‍ശക മുഖങ്ങളും മണണിന്‍റെ നനവ് മാറാത്ത പുതിയ ഖബറുകളും ചെറുപ്പ കാലത്ത് കൌതുകവും ആശ്ചര്യവുമായിരുന്നു . ഖബരാളികല്‍ക് സലാം ചൊല്ലി കുറച്ചു മുന്നോട്ടു പോയപ്പോള്‍ ആദ്യം കണ്ട ശഹ്നാജിന്റെ മുഖം കഴിഞ്ഞാഴ്ച മരിച്ച അവന്റെ ഉപ്പയുടെ വിയോഗം അവനില്‍ തീര്‍ത്ത ശൂന്യതയുടെ ആഴം വിളിച്ചോതുന്നുണ്ടായിരുന്നു. കലങ്ങിയ കണ്ണുകള്‍ ഒളിപ്പിച്ചു കൊണ്ട് ചിരിക്കാന്‍ ശ്രമിച്ച അവന്റെ മുഖത്തേക് നോക്കാനാവാതെ സുഖമല്ലേ എന്നു ചോദിക്കുമ്പോള്‍ എന്റെയും വാക്കുകള്‍ ഇടറിയിരുന്നുവോ?


.
അധിക പേരും മാതാ പിതാക്കളുടെ ഖബര്‍ സന്ദര്‍ശിക്കാന്‍ വരുന്നതിനാലാകാം , നിനച്ചിരിക്കാത്ത നേരത്ത് പുത്ര വിയോഗം ഏറ്റു വാങ്ങേണ്ടി വന്ന കാസ്മി ഇക്കയുടെയും ,അസീസിക്കയുടെയും ചിത്രങ്ങള്‍ മായാതെ നില്‍ക്കുന്നത്. പ്രവാസ ജീവിതത്തിനിടയില്‍ ഒരു ദിവസത്തെ ഉറക്കത്തിനിടയിലുണ്ടായ ഒരു ആഘാതം ഉറക്കമുണരാത്ത ലോകത്തേക്ക് ശുഹൈബേ നിന്നെ കൂട്ടികൊണ്ടു പോയതല്ലേ നിന്റെ ഉപ്പയെ നിന്റെ ഖബറിന് മുന്നില്‍ നിനക്കു വേണ്ടി പ്രാര്‍ഥിച്ച് കൊണ്ട് നില്‍ക്കാന്‍ ഇടയാകിയതെന്നോര്‍ക്കുമ്പോള്‍ ഒരു വിങ്ങല്‍ .


എന്‍റെ രണ്ടാം പ്രവാസ ഭാഗ്യ പരീക്ഷണത്തിന് യാത്ര പുറപ്പെടുന്ന ആ വെള്ളിയാഴ്ച യാത്ര പറയാന്‍ അന്വേഷിച്ച നീ യാത്ര പോയത് അനീസേ എന്നെന്നേക്കുമായിട്ടാനല്ലോ? .എപ്പോഴും പുഞ്ചിരിക്കുന്ന നിന്റെ മുഖം, ഖബര്‍സ്ഥാനില്‍ നിന്റെ ഉപ്പ നിനക്കു വേണ്ടി പ്രാര്‍ഥിക്കുന്ന സമയത്ത് സങ്കടതിരമാലകള്‍ തീര്‍ക്കുന്നതും തീര്‍ത്തതും ആ വെള്ളിയാഴ്ച ഹാജീ റോഡിലെ നിന്റെ വീട്ടിലേക്ക് ഒഴുകിയ ജനസഹസ്രങ്ങളെയായിരുന്നില്ലേ.......


പിന്നെയും കുറെ പേര്‍ ചെനോത്തെ സാലിഹും,യു സീ നൌഫലൂം,സിയെശംസീറും,കെപി സലാമും,സീടി സമീറും, ഷമീം ടി കെ പി,സീ കെ വി ശുഹൈബ് അങ്ങിനെ കുറെ വിടരാത്ത മൊട്ടുകള്‍ ..... പിന്നെ മീസാന്‍ കല്ലിന്മേല്‍ മാത്രം പേരുകള്‍ ബാക്കി വെച്ചു പോയ കുറേ പാവം ഖബരാളികളും....പുതിയ സന്ദര്‍ശകരെയും പുതിയ താമസക്കാരെയും കാത്തു കൊണ്ട് വിശാലമായ ഖബര്‍സ്ഥാന്‍ എല്ലാവരെയും ഉള്‍ കൊള്ളാന്‍ തനിക്കാവുമെന്ന അഹങ്കാരത്തോടെ ................









comments

7 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

വായിക്കുക ബ്ലോഗിനെ കുറിച്ച നിങ്ങള്‍ക്കരിയുന്ന കാര്യങ്ങള്‍ പങ്കു വെക്കുക തുടക്കക്കാരനാണ്

Absar Mohamed പറഞ്ഞു...

കൂടുതല്‍ എഴുതുക. കമന്റ് ഇടുമ്പോള്‍ ഉള്ള വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കുക.

Unknown പറഞ്ഞു...

വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഇപ്പോള്‍ ഒഴിവാക്കി അബ്സര്‍ ഭായി

aboothi:അബൂതി പറഞ്ഞു...

നന്നായിരിക്കുന്നു.. തുടര്‍ന്നും എഴുതുക

Unknown പറഞ്ഞു...

അബൂതി നന്ദി വായനക്കും അഭിപ്രായത്തിനും

അജ്ഞാതന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...

ഖബർ സന്ദർശനം പ്രവാചകൻ പുണ്യകരമാക്കിയത് മറ്റൊന്നിനും വേണ്ടിയല്ല- മനുഷ്യന് മരണത്തെക്കുറിച്ചുള്ള ചിന്ത വരാൻ, അങ്ങിനെ മനസ്സ് ആർദ്രമാകാൻ, ഈ ലോകജീവിതത്തിന്റെ നശ്വരത മനസ്സിനെ ഇടക്കിടെ തെര്യപ്പെടുത്താൻ. 
പിന്നെ, ഖബറിൽ കിടക്കുന്നവർക്ക് വേണ്ടി സ്രഷ്ടാവായ അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ. 
പക്ഷേ തങ്ങളുടെ പ്രാർത്ഥന, ചിലപ്പോൾ ഖബറുകളിൽ കിടക്കുന്നവരെ ഏൽപ്പിക്കുന്നവരെ കണ്ടു വരുന്നു. 
ആ മഹാപാപത്തിൽ നമ്മെ രക്ഷിക്കട്ടെ!

നല്ല പോസ്റ്റ്!