മുഖ പുസ്തക താളുകളില്‍ പഴയ കൂട്ടുകാരുടെ പ്രൊഫൈലിലൂടെ വെറുതെ കണ്ണോടിച്ചപ്പോയാണ് എന്റെ കൂടെപഠിച്ച നാട്ടുകാരനായ അവന്റെ ചിത്രം സ്ക്രീനില്‍ തെളിഞ്ഞു വന്നത്. അവന്റെ പ്രൊഫൈല്‍ ചിത്രവും ഫോടോകളും കണ്ടപ്പോള്‍ നിനച്ചിരിക്കാതെ കിട്ടിയ അവധിയുടെ ആലസ്യം മനസ്സില്‍ നിന്നും എങ്ങോ പോയ പോലെ.
നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ദിവസം എന്റെ കടയില്‍ അവന്റെ ജ്യേഷ്ട്ടന്‍ മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ വന്നിരുന്നു. തലയിലെ തൊപ്പിയും താടിയും അയാളുടെ വേഷവും തികച്ചും ആത്മീയ ലക്ഷണങ്ങള്‍ ആയിരുന്നു സൂചിപ്പിച്ചിരുന്നതെങ്കിലും ഇത്രചെറുപ്പത്തിലേ ഇയാള്‍ എന്താ ഇങ്ങനെയൊക്കെ എന്ന സാധാ മലയാളി ചിന്തയായിരുന്നു എനിക്ക്. അയാളുമായി കുറച്ചു സമയം സംസാരിച്ചിരുന്നപ്പോയാണ് എന്തു മാത്രം തീക്ഷണമായ ജീവിതത്തിലൂടെയാണ് അയാളും കുടുംബവും കടന്നു പോയിരുന്നത് എന്നു മനസ്സിലായത്. ഇയാളെയാണല്ലോ പടച്ചോനേ നാട്ടിലെ ഞാനുള്‍പ്പെടുന്ന സമൂഹം പച്ച മാംസമാക്കിയിരുന്നത് എന്നോര്‍ത്തപ്പോള്‍ മനസ്സില്‍ വല്ലാത്ത കുറ്റ ബോധം.
സംസാരത്തിനിടയില്‍ എപ്പോഴോ മധ്യ വര്ഘം അഥവാ ഇടത്തരക്കാരെ കുറിച്ചുള്ള വിഷയവും കടന്നു വന്നു. വളരെ പാവപ്പെട്ടവരെയും പണക്കാരനെയും എല്ലാവരും എപ്പോഴും ശ്രദ്ധിക്കുന്നു . എന്നാലോ ആരുടെ മുന്നിലും പോയി സങ്കടങ്ങള്‍ പറഞ്ഞു തല കുനിക്കാന്‍ ഇഷ്ടപ്പെടാതെ തങ്ങളുടെ പ്രശ്നങ്ങള്‍ വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ തളച്ചിടുന്ന ഇടത്തരക്കാരെ ആരും കാണുന്നുമില്ല. നീറുന്ന സാമ്പത്തീക പ്രശ്നങ്ങളില്‍ അകപ്പെട്ട ആ കുടുംബം അല്ലലും അലട്ടലുമില്ലാത്ത വേറൊരു ലോകത്തേക്ക് , ഈ ജീവിതം വെടിഞ്ഞു പോവാതിരുന്നത് ദൈവ ഭയം ഒന്നു കൊണ്ട് മാത്രമാണെന്ന അയാളുടെ വാക്കുകള്‍ ഇന്നും കാതുകളിലും മനസ്സിലും പറഞ്ഞറിയിക്കാന്‍ പറ്റാത്ത വികാരമായി നില നില്ക്കുന്നു.
ജീവിതമെന്ന ഈ നാടകത്തിലെ തീക്ഷണമായ ഒരു പാടു രംഗങ്ങള്‍ ആടിത്തീര്‍ത്ത സുഹൃത്തും കുടുംബവും ഇന്ന് ഉയര്‍ന്ന ജീവിതം നയിക്കുന്നത് കാണുമ്പോള്‍ എല്ലാം പരം പൊരുളില്‍ അര്‍പ്പിച്ച ആ അര്‍പ്പണ ബോധത്തെയും വിശ്വാസത്തെയും നമിക്കുന്നു. ആ പൊരുളില്‍ മാത്രമല്ലേ എല്ലാം നമുക്ക് അര്പ്പിക്കുവാനുമുള്ളൂ.
9 അഭിപ്രായങ്ങൾ:
വളരെ പാവപ്പെട്ടവരെയും പണക്കാരനെയും എല്ലാവരും എപ്പോഴും ശ്രദ്ധിക്കുന്നു . എന്നാലോ ആരുടെ മുന്നിലും പോയി സങ്കടങ്ങള്‍ പറഞ്ഞു തല കുനിക്കാന്‍ ഇഷ്ടപ്പെടാതെ തങ്ങളുടെ പ്രശ്നങ്ങള്‍ വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ തളച്ചിടുന്ന ഇടത്തരക്കാരെ ആരും കാണുന്നുമില്ല
മദ്ധ്യവര്‍ഗം ഒരു കുഴപ്പം പിടിച്ച വര്‍ഗമാണ്
തുടക്കക്കാരന്റെ ബ്ലോഗിന്റെ വായനക്ക് ഈ അഭിപ്രായത്തിനു നന്ദി അജിത് ഭായി
ഇത്തരത്തില്‍ ഉള്ള പല കുടുമ്പങ്ങളെയും പണ്ട് കണ്ടിട്ടുണ്ട് , സ്വന്തം പട്ടിണി മറ്റുള്ളവരെ അറിയിക്കാതെ ജീവിക്കുന്നവര്‍ , ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിക്കുന്നവര്‍ ,,,
Anvar ivide ithaadyam,
Nannayittundu, Yezhuthuka ariyikkuka
aashamsakal
Philip Ariel
സലിം വേമ്പൂര്‍ ഭായി നന്ദി വായനക്ക്, പി വി ariel അറിവ് പരിമിതമാണ് എഴുതാന്‍ ശ്രമിക്കുന്നു അറിയിക്കാം ഇന്ഷാ അല്ലാഹ്
അന്‍വര്‍ക്ക ...നന്നായി എഴുതി.നമ്മളില്‍ പലരും ഇങ്ങിനെയാണ് ..നമ്മള് പലരും ചിരിച്ചുകൊണ്ട് ഉള്ളില്‍ കരയുന്നവര്‍ ആണ്.ഞാന്‍ ഇവിടൊക്കെ ഉണ്ട് അതികം വാചാലന് അല്ലാത്തതുകൊണ്ട് ഇത്രമാത്രം
പ്രമോദേട്ടാ നന്ദി വായനക്കും അഭിപ്രായത്തിനും
പ്രിയപ്പെട്ട അൻവർ ,
അറിയാതെ പോകുന്ന ഇടത്തരക്കാരുടെ ജീവിതം നന്നായി എഴുതി. ആശംസകൾ !
സസ്നേഹം,
അനു
ഈയുള്ളവന്റെ ബ്ലോഗു വായിച്ചതിലും അഭിപ്രായം പറഞ്ഞതിനും നന്ദി അറിയിക്കുന്നു അനുപമ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ