കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്നേ ഫുജൈറയില്‍ അഡ്നോകിന്റെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്ന സമയം . ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് നോമ്പു മുറിക്കുന്ന സമയം ജോലിയുണ്ടാവുക. നോമ്പു തുറക്കാന്‍ അടുത്തുള്ള താനൂര്‍ സ്വദേശീകളുടെ കഫ്ത്തീരിയ ഉണ്ടായിരുന്നത് കൊണ്ട് വലിയ ബുദ്ധി മുട്ടൊന്നും ഉണ്ടാകാറില്ലായിരുന്നു. അന്നത്തെ ദിവസം സാധാരണ ദിവസങ്ങളില്‍ അഞ്ചു മണിക്ക് തുറക്കുന്ന കഫ്തീരിയ നോമ്പു തുറയുടെ സമയമായിട്ടും തുറക്കാതായപ്പോള്‍ എനിക്കും തമിഴ് നാടു സ്വദേശി മാഹിനും ആകെ കൂടി വെപ്രാളമായി. പൈസ കൊടുത്താല്‍ പോലും ഒന്നും വാങ്ങിക്കാന്‍ കിട്ടാത്ത ദുബൈ ഫുജൈറ ഹൈ വെയിലായിരുന്നു പെട്രോള്‍ പമ്പ്.
പെട്രോള്‍ പമ്പില്‍ ഇഫ്താര്‍ സമയത്ത് എത്തിച്ചേരുന്ന യാത്രക്കാര്‍ക് കൊടുക്കാന്‍ കരുതി വെച്ച കാരക്കയും പച്ച വെള്ളവും എടുത്തു ഞങ്ങള്‍ ബാങ്ക് വിളിച്ചത് അറിയിക്കുന്ന സുഹൃത്തിന്റെ ടെലിഫോണ്‍ വിളിക്കായി കാത്തിരുന്നു. നോമ്പു തുറന്നു നിസ്കാരവും കഴിഞ്ഞു സേഫ്റ്റി ഷൂ ധരികുമ്പോള്‍ ഒരു പിക് അപ്പ് വാന്‍ വന്നടുത്ത് നിരത്തി. പാകിസ്ഥാനിയായ ഡ്രൈവര്‍ വാഹനത്തില്‍ നിന്നും ഇറങ്ങിയിട്ട് ചോദിക്കുകയാ ഭായീ ബിരിയാണി ചാഹിയെ .എന്തായിരികും ആ സമയത്തെ അവസ്ഥ അത് നിങ്ങള്‍ക്കു വിട്ടു തരുന്നു .വണ്ടിയില്‍ നിന്നും അയാള്‍ ഒരു വലിയ തളിക ബിരിയാണി എടുത്തു തന്നു. എന്തു പറയണമെന്നോ എന്താണ് സംഭവിച്ചതെന്നോ മനസ്സിലാകാതെ കയ്യിലെ ബിരിയാണി തളികയുമായി സ്തംഭിച്ചു നില്‍ക്കുമ്പോള്‍ നാളെ വന്നു പാത്രം എടുക്കാമെന്ന് പറഞ്ഞു അയാള്‍ ദുബൈ ഹൈ വെയിലേക്ക് വണ്ടിയുമായിപറന്നു പോയിരുന്നു.

ജീവിതത്തില്‍ ഇന്ന് വരെ കഴിച്ച ഭക്ഷണങ്ങളില്‍ വെച്ചേറ്റവും രുചി ആ ബിരിയാണിക്ക് തോന്നിയത് കണ്ണില്‍ നിന്നും അടര്‍ന്ന് വീണ കണ്ണു നീരിന്റെ ഉപ്പും കൂടി ചേര്‍ന്നത് കൊണ്ടാണോ അതോ ഉമ്മ എപ്പോഴും പറയുന്നത് പോലെ എന്റെ മക്കള്‍ക്ക് എവിടെ പോയാലും ഭക്ഷണത്തിനു മുട്ട് വരാതെ റബ്ബ് കാത്തോളും എന്ന പ്രാര്‍ഥനയോ എനിക്കറിയില്ല.
6 അഭിപ്രായങ്ങൾ:
അതാ പ്രാര്‍ത്ഥന തന്നെയാവും അന്വര്‍ക്കാ ...
സ്നേഹ സാഗരത്തിന്റെ പ്രാര്‍ഥനകള്‍ പടച്ചവനു തള്ളാന്‍ കഴിയുമോ ... അനുഭവങ്ങള്‍ ഇനിയും പോരട്ടെ ആശംസകളോടെ .. :)
അതെ ശലീര്‍ ആ ഉമ്മയുടെ പ്രാര്‍ത്ഥന ഒന്ന് കൊണ്ട് മാത്രം ദുനിയാവില്‍ ഇങ്ങനെ ജീവിച്ചു പോകുന്നത് അല്ഹമ്ദുലില്ലാഹ്
എന്റെ ബ്ലോഗിലൂടെ ഇവിടെയ്തിയതാ.. ഇങ്ങനെയുള്ള അനുഭവങ്ങള്‍ നമ്മളില്‍ ഓരോരുത്തര്‍ക്കും ഉണ്ടല്ലേ ..ഇത് വായിച്ചപ്പോള്‍ ഞാനും എന്റെ കുട്ടിക്കാലത്തെ ഓര്‍ത്തു പോയി ... ഇനിയും ധാരാളം എഴുതാന്‍ കഴിയട്ടെ...
എന്റെ ബ്ലോഗിലൂടെ ഇവിടെയ്തിയതാ.. ഇങ്ങനെയുള്ള അനുഭവങ്ങള്‍ നമ്മളില്‍ ഓരോരുത്തര്‍ക്കും ഉണ്ടല്ലേ ..ഇത് വായിച്ചപ്പോള്‍ ഞാനും എന്റെ കുട്ടിക്കാലത്തെ ഓര്‍ത്തു പോയി ... ഇനിയും ധാരാളം എഴുതാന്‍ കഴിയട്ടെ...
ഭക്തനു മുന്നില്‍ ദൈവം അന്നമായും അവതരിക്കുന്നു.
അമ്മാരിന്റെ ഉമ്മക്കും , തോമസ് സാറിനും നന്ദി വായനക്കും അഭിപ്രായത്തിനും
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ